Gk and psc by jishu.

മഹാത്മാ ഗാന്ധിയെക്കുറിച്ച് അറിയേണ്ടതെല്ലാം. Mahatma gandhi in malayalam.

മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാഗാന്ധി 1868 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്ധറിലാണ് ജനിച്ചത്.അദ്ദേഹത്തിന്റെ പിതാവിന്റെ പേര് കരംചന്ദ് ഗാന്ധി എന്നും മാതാവിന്റെ പേര് പുത്‌ലി ഭായി എന്നുമായിരുന്നു.

അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്കോട്ടിൽ ആയിരുന്നു നടത്തിയത്. പതിമൂന്നാമത്തെ വയസ്സിൽ അദ്ദേഹം കസ്തൂർബാഗാന്ധിയെ വിവാഹം ചെയ്തു. അക്ഷര അഭ്യാസം ഇല്ലാതെ ഇരുന്ന കസ്തൂർബായെ വിവാഹശേഷം അദ്ദേഹം പഠിപ്പിച്ചു .1887ൽ അദ്ദേഹം മെട്രിക്കുലേഷൻ പാസാവുകയും. 1888ഇൽ അദ്ദേഹം ബാരിസ്റ്റർ കോഴ്സ് പഠിക്കുവാനായി ഇംഗ്ലണ്ടിലേക്ക് പോവുകയും ചെയ്തു. ലണ്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലാണ് അദ്ദേഹം നിയമം പഠിച്ചത്.

ഇനി നമുക്ക് ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട വർഷങ്ങൾ നോക്കാം.

1883…. കസ്തൂർബാഗാന്ധിയെ വിവാഹം കഴിച്ചു

1887…. മെട്രിക്കുലേഷൻ പാസായി.

1888… ഇംഗ്ലണ്ടിൽ ബാരിസ്റ്റർ പഠനം നടത്തി.

1891…. ബാരിസ്റ്റർ പദവിയുമായി അദ്ദേഹം ഇന്ത്യയിൽ മടങ്ങിയെത്തി.

…… 1893…. വക്കീൽ ആയി ജോലി ചെയ്തു.. അതേ വർഷം തന്നെ അദ്ദേഹം ആഫ്രിക്കൻ വ്യാപാരി ആയ സേട്ട അബ്ദുല്ലയുടെ കമ്പനിയിൽ വക്കീലായി ആഫ്രിക്കയിലേക്ക് പോയി. ദാദ അബ്ദുള്ള ആൻഡ് കോ എന്ന കമ്പനിയിലാണ് അദ്ദേഹത്തിന് ജോലി ലഭിച്ചത്

അവിടെ ഉള്ള പീറ്റർ മാരീറ്റ് സ് ബർഗ് സ്റ്റേഷനിൽ വച്ച് വർണ്ണവിവേചനത്തിന് ഇരയാവുകയും ട്രെയിനിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്തു. അതുപോലെ നിരവധി വർണ്ണ വർഗ്ഗ വിവേചനങ്ങൾക്ക് അദ്ദേഹം ഇരയായി. ഇത് അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുകയും, ഇത്തരം വർണ്ണ വർഗ്ഗ വിവേചനങ്ങൾക്കെതിരായി പ്രവർത്തിക്കണമെന്ന് തീരുമാനമെടുക്കുകയും ചെയ്തു.

1894… വെള്ളക്കാർ കാണിക്കുന്ന വർണ്ണവർഗ വിവേചനങ്ങൾക്കെതിരെ അദ്ദേഹം നേറ്റാൽ ഇന്ത്യൻ കോൺഗ്രസ്‌ എന്ന സംഘടന സ്ഥാപിച്ചു.

1899…. ഈ കാലയളവിൽ നടന്ന ബോയർ യുദ്ധത്തിൽ മുറിവേറ്റവരെ സഹായിക്കുവാനായി അദ്ദേഹം ഇന്ത്യൻ ആംബുലൻസ് കോർപ്സ് എന്ന സംഘടന സ്ഥാപിച്ചു.

. ബ്രിട്ടീഷുകാർ അദ്ദേഹത്തിന് കേസർ ഈ ഹിന്ദ് എന്ന ബഹുമതി 1915 ഇൽ സമ്മാനിച്ചു. ബോയർ യുദ്ധത്തിൽ അദ്ദേഹം നടത്തിയ സേവനങ്ങൾക്ക് നൽകിയ സമ്മാനമായിരുന്നു അത്.

1901… ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചു വരികയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു.

1902… അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിപ്പോയി.

1904… ഫീനിക്സ് ആശ്രമം ധർബ ൻ സ്ഥാപിച്ചു.

1906…. ഗാന്ധിജി ആദ്യമായി ദക്ഷിണാഫ്രിക്കയിൽ സത്യാഗ്രഹം നടത്തി. ഏഷ്യാനെറ്റ് ഓർഡിനൻസിന് എതിരെ ട്രാൻസ്വാളിൽ ഡിൽ വച്ചായിരുന്നു ഈ സത്യാഗ്രഹം.

1908… ഈ സമ്മരത്തിന്റെ പേരിൽ 198 ഗാന്ധിജി ജൊഹന്നാസ് ബർഗർ ഉള്ള ജയിലിൽ ജയിൽവാസം അനുഭവിച്ചു.

ഈ കാലയളവിൽ അദ്ദേഹം തന്നെ ആദ്യ പുസ്തകമായ സർവോദയ എഴുതി.

1909…. ഹിന്ദ് സ്വരാജ് എന്നാ പുസ്തകം പുറത്ത് ഇറക്കി.

1910…. ടോൾസ്റ്റോയ് ഫാം സ്ഥാപിച്ചു.

1915… ജനുവരി 9 ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചു വന്നു ഈ ദിവസമാണ് പ്രവാസി ഭാരതീയ ദിവസമായി നമ്മൾ 2003 മുതൽ ആചരിക്കുന്നത്.

ഇന്ത്യയിൽ വന്നശേഷം ഇതേ വർഷം മെയ്‌ 25 നു തന്നെ അദ്ദേഹം അഹമ്മദാബാദിലെ കൊച്റാബ് എന്ന സ്ഥലത്ത് ആശ്രമം സ്ഥാപിച്ചു. സ്വയം നൂൽ നൂറ്റ് വസ്ത്രം ഉണ്ടാക്കുക എന്ന് ആശയത്തിന് രൂപംകൊടുത്ത ഖാദി പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. 1917ൽ ഈ ആശ്രമത്തിൽ സബർമതിയിലേക്ക് അദ്ദേഹം മാറ്റി സ്ഥാപിച്ചു.

1916…. 1916 ലെ ൽ ലക്നൗ സമ്മേളനത്തിൽ മിതവാദികളും തീവ്രവാദികളും മുസ്ലിം ലീഗും ഒന്നിച്ച് സമ്മേളനം നടത്തി ഗാന്ധിജി ജവഹർലാൽ നെഹ്റുവിനെ ആദ്യമായി കണ്ടുമുട്ടുന്നത് അവിടെ വെച്ചാണ്.

1917 മുതൽ 1947 വരെ.. ഈ കാലഘട്ടത്തെ ഗാന്ധിയൻ എറ എന്നാണ് പറയുന്നത്.

1917.. 1917 ഏപ്രിൽ 15ന് ഇന്ത്യയിൽ അദ്ദേഹം ആദ്യമായി സത്യാഗ്രഹം നടത്തി. ബീഹാറിലെ ചമ്പാരൻ ജില്ലയിലുള്ള നീലം കർഷകർക്ക് വേണ്ടി നടത്തിയ സത്യാഗ്രഹം ആയിരുന്നു അത്. ഇത് ചമ്പാരൻ സത്യാഗ്രഹം എന്നറിയപ്പെട്ടു.

1918…. ഗാന്ധിജി ആദ്യത്തെ നിരാഹാര സമരം നടത്തി. അഹമ്മദാബാദ് മിൽസമരം എന്നാണ് ഇതറിയപ്പെടുന്നത്

1919 ഓൾ ഇന്ത്യ ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കുകയും അതിന്റെ ചെയർമാനായി പദവി സ്വീകരിക്കുകയും ചെയ്തു.

1919… റൗലറ്റ് ആക്ടിനെതിരെ സത്യാഗ്രഹ സമരം നടത്തി.1919 മാർച്ച്‌ 30 ആണ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത്. രണ്ടു സമര മുറകൾ ആയിരുന്നു നിസ്സഹകരണ പ്രസ്ഥാനവും, നിയമലംഘന സമരവും.1920 ലാണ് ഗാന്ധിജി ആദ്യമായി കേരളം സന്ദർശിക്കുന്നത്.

ദില്ലിയിൽ നടന്ന പോലീസ് വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കാൻ അങ്ങോട്ടു പോയ ഗാന്ധിയെ നിരോധനാജ്ഞ ലംഘിച്ചു എന്ന പേരിൽ ഏപ്രിൽ 10-ന് അറസ്റ്റ് ചെയ്തു. അറ്സ്റ്റിൽ പ്രതിഷേധിച്ച് ഇന്ത്യയെങ്ങും ഹർത്താൽ ആചരിക്കപ്പെട്ടു. ഇതിനെത്തുടർന്ന് ഏപ്രിൽ 13-ന് ജാലിയൻ വാലാബാഗിൽ വച്ച് സമരക്കാ‍ർ കൂട്ടക്കൊല ചെയ്യപ്പെട്ടു. ഇതേ തുടർന്ന് നിയമ ലംഘന സമരം താൽകാലികമയി ഏപ്രിൽ 18-ന് നിർത്തിവച്ചു. ഉത്തർപ്രദേശിലെ ചൌരിചൌരാ എന്ന സ്ഥലത്ത് ജനക്കൂട്ടം രോഷം പൂണ്ട് പോലീസ് സ്റ്റേഷൻ ചുട്ടെരിക്കുകയും പോലീസുകാരെ വധിക്കുകയും ചെയ്തു. ഇതോടെ ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തി.

1920 ൽ തുടങ്ങിയ നിസ്സഹകരണ പ്രസ്ഥാനം 1922 ഫെബ്രുവരി 5ന് ചൗരി ചൗരയിൽ വച്ചാണ് അവസാനിപ്പിച്ചത്.

1922..1923… 1922- 23 കാലഘട്ടത്തിലാണ് അദ്ദേഹം തന്റെ ആത്മകഥ ഗുജറാത്ത് ഭാഷയിൽ എഴുതിയത്. സത്യാന പ്രയോഗ എന്നായിരുന്നു ആത്മകഥയുടെ പേര്. 1869 മുതൽ 1921 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തെയാണ് ആത്മകഥയിൽ പരാമർശിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളിയായിരുന്നു ജി പി പിള്ള അദ്ദേഹം ബാരിസ്റ്ററായി ജോലി ചെയ്യുകയായിരുന്നു. സത്യാന പ്രയാഗ എന്നതിന്റെ ഇംഗ്ലീഷ് പരിഭാഷ നടത്തിയത് മഹാദേവ ദേശായി എന്ന വ്യക്തി ആയിരുന്നു.’ THE STORY OF MY EXPERIMENT WITH TRUTH ” എന്നായിരുന്നു ഇംഗ്ലീഷ് കൃതിയുടെ പേര്.

1924…. 1924 ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വെൽകം സമ്മേളനം നടന്നു ഗാന്ധിജി പ്രസിഡന്റായ ഐ എൻ സി യുടെ ഏക സമ്മേളനം ആയിരുന്നു ഇത്.

1929… 1929 അഹമ്മദാബാദിലെ നവജീവൻ ട്രസ്റ്റിന് അദ്ദേഹം രൂപം കൊടുത്തു.

1930…. 1930 ൽ അദ്ദേഹം നിയമലംഘന സമരം ആരംഭിച്ചു മാർച്ച് 12ന് ഉപ്പ് നിയമലംഘനം നടത്താനായുള്ള ദണ്ഡിയാത്ര സബർമതിയിൽ നിന്നും തിരിച്ചു. 385 കിലോമീറ്റർ നടന്ന 1930 ഏപ്രിൽ ആറിന് രാവിലെ ദണ്ഡി കടൽ പുറത്ത് എത്തിച്ചേർന്ന് സ്വന്തമായി ഉപ്പു നിർമ്മിച് ഉപ്പ് നിയമലംഘനം നടത്തി. അവിടെ അവർ സത്യാഗ്രഹം ഇരുന്നു. മെയ് നാലിന് ഗാന്ധിയെ അവിടെനിന്ന് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. ഇന്ത്യ യാകെ ഇതിന്റെ പ്രതിഷേധം അലയടിക്കുകയും ജൂലൈ 6 നു ഗാന്ധി ദിനമായി ആചരിക്കുകയും ചെയ്തു. 1931 ജനുവരി 25ന് അദ്ദേഹത്തെ ജയിൽ മോചിതനാക്കി. മാർച്ച്‌ 5 നു അനുസരിച്ച് ഗാന്ധിജി നിയമ ലംഘന സമരം അവസാനിപ്പിച്ചു.

1931… 1931 ഓഗസ്റ്റ് 29 നു അദ്ദേഹം വട്ടമേശാ സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിൽ പോയി.രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുത്തു. ഗാന്ധിജി പങ്കെടുത്ത ഏകവട്ടമേശ സമ്മേളനം ആയിരുന്നു ഇത്. സമ്മേളനം പരാജയമായിരുന്നു. സെപ്റ്റംബർ ഒന്നിന് സമ്മേളനം നിർത്തിവച്ചു. അദ്ദേഹം തിരിച്ചു നാട്ടിൽ വരികയും സമരപ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും അതിനെ തുടർന്ന് ജയിലിലും ആയി . കസ്തൂർബാ 1932 ജനുവരി അഞ്ചിന് ജയിലിൽ ആവുകയും ചെയ്തു.

മക്ഡോണൾഡിന്റെ ‘വർഗീയ വിധിക്കെതിരെ 1932 സെപ്റ്റംബർ 21 ഗാന്ധി യെർവാദാ ജയിലിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു.

1932… 1932ൽ അദ്ദേഹം ഹരിജൻ സേവക സമാജം സ്ഥാപിച്ചു.

1932.. പൂനെ ഉടമ്പടി യിൽ ഒപ്പ് വെച്ചു.

1934 ഒക്ടോബർ 29 നു പാർട്ടിയിൽ നിന്നും ഔദ്യോഗികമായി വിരമിച്ചു.

Exit mobile version